മലയാളവും അറബിയും ഒഴിവാക്കി; ലക്ഷദ്വീപിലെ സ്കൂളുകളിൽ സിലബസിന് മാറ്റം

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളവും അറബിയും ഉണ്ടാകില്ല. അടുത്ത അധ്യയന വർഷം മുതൽ സിലബസിന് മാറ്റം വരുത്തുന്നു. പുതിയ ഉത്തരവ് പ്രകാരം രണ്ട് മുതൽ 8 വരെ ക്ലാസുകളിലെ പഠനം അടുത്ത വർഷം മുതൽ പൂർണമായും സിബിഎസ്ഇ സിലബസിലേക്ക് മാറും.ഇനി മുതൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിൽ മാത്രമായിരിക്കും.

ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ രാഗേഷ് ദഹിയ ഇറക്കിയ ഉത്തരവ് പ്രകാരം അടുത്ത അധ്യായന വർഷം മുതൽ ദ്വീപിലെ ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്കും മാറും. അടുത്ത വർഷം മുതൽ സിബിഎസ്ഇ സിലബസ് മാത്രമായിരിക്കും സ്കൂളുകളിൽ പടിപ്പിക്കുക. ദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഒഴിവാകുന്നതോടെ മലയാളം,അറബി ഭാഷപഠനം ദ്വീപിൽ ഇല്ലാതാകും. സിബിഎസ്ഇ സിലബസിൽ ഭാഷകളായി തെരഞ്ഞെടുക്കാൻ കഴിയുന്നത് ഇംഗ്ലീഷും ഹിന്ദിയുമാണ്.

നിലവിൽ 9-10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കേരള സിലബസിൽ തന്നെ പരീക്ഷ എഴുതാം. എന്നാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനത്തിനെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാണ്. പുതിയ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ദ്വീപിലെ ജനങ്ങളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...