ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ പുതിയ സമിതി

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്വാ​ത​ന്ത്ര്യ​വും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​ൻ അ​വ​രു​ടെ ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​മി​തി​യെ നി​യോ​ഗി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ല​ക്​​ട്രോ​ണി​ക് തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ൾ അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലാ​ണ് (എ.​എ​സ്.​ജി) ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​ന്ദ്ര​ത്തി​ന്റെ ഉ​റ​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ഡി​സം​ബ​ർ 14ലേ​ക്ക് മാ​റ്റി.അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്യാ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ​നി​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് സ​മ​ഗ്ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ‘ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ മീ​ഡി​യ പ്ര​ഫ​ഷ​ന​ൽ​സ്’ ആ​ണ് പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്യാ​യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കെ​തി​രെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം നി​ല​വി​ലു​ണ്ടെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു ഹ​ര​ജി പ​രി​ഗ​ണി​ച്ച ബെ​ഞ്ച് മു​മ്പാ​കെ കേ​ന്ദ്ര സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഡേ​റ്റ വീ​ണ്ടെ​ടു​ക്കാ​ൻ നി​ല​വി​ൽ സം​വി​ധാ​ന​മു​ണ്ടെ​ന്നും കേ​​ന്ദ്രം വാ​ദി​ച്ചു. എ​ന്നാ​ൽ, ഈ ​വാ​ദം ത​ള്ളി​യ ജ​സ്‍റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, സു​ധാ​ൻ​ഷു ധു​ലി​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.
ഏ​ജ​ൻ​സി​ക​ൾ​ക്ക് എ​ല്ലാ​റ്റി​നും അ​ധി​കാ​ര​മു​ണ്ടെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ബെ​ഞ്ച് പ​റ​ഞ്ഞു. ഈ ​നി​ല അ​പ​ക​ട​ക​ര​മാ​ണെ​ന്നും സ​ർ​ക്കാ​ർ മെ​ച്ച​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് മ​​റ്റൊ​രു പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലും ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്തു. ഈ ​രം​ഗ​ത്തെ അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​ർ ക​ര​ട് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി സു​പ്രീം​കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച കേ​സ് വ​ന്ന​പ്പോ​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി എ.​എ​സ്.​ജി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​വ ​കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കാ​മെ​ന്നും എ.​എ​സ്.​ജി ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന ഹ​ര​ജി​ക​ളി​ലൊ​ന്നി​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത് 2021ലാ​ണെ​ന്നും വ​ർ​ഷം ര​ണ്ടു ക​ഴി​​ഞ്ഞു​പോ​യെ​ന്നും ജ​സ്റ്റി​സ് കൗ​ൾ കേ​ന്ദ്ര​ത്തെ ഓ​ർ​മി​പ്പി​ച്ചു. അ​പ്പോ​ഴാ​ണ് ഒ​രു സ​മി​തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​ക്രി​യ വേ​ഗ​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...