ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനം; വെളിപ്പെടുത്തലുമായി സീരിയൽ നടി

തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിക്കുന്നുവെന്ന് സീരിയൽ നടി. തിരുവനന്തപുരം നേമം സ്വദേശിനിയായ നടിയാണ് വെളളായണി സ്വദേശിയായ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്,

തന്നെയും ആറ് വയസുകാരിയായ മകളെയും ദുർമന്ത്രവാദത്തിനായി നിരന്തരം പ്രേരിപ്പിക്കുന്നുവെന്ന് യുവതി ട്വന്റി ഫോർ ന്യൂസിനോട് വെളിപ്പെടുത്തി. ഭർത്താവിന്റെ ദോഷം മാറുന്നതിനായി യുവതിയോട് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു, അതേസമയം സ്ത്രീധനം നൽകാത്തതിനാൽ അന്ധവിശ്വാസം മറയാക്കുന്നുവെന്ന് യുവതി ആരോപിച്ചു.

നടിയും യുവാവുമായുളള വിവാഹം ആറ് വർഷങ്ങൾക്ക് മുൻപാണ് നടന്നത്. എന്നാൽ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളാണ്, ഒരുവിധത്തിലും ജീവിക്കാൻ പറ്റുന്നില്ലെന്ന് യുവതി പറഞ്ഞു.

‘എന്നെയും മകളേയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുകയും ചെയ്യും. പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. പിന്നീട് മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്ന് വേർപ്പെടുത്തണമെന്നാണ്’ നടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...