ബാബു രാജീവ് ആറ്റിങ്ങൽ
ആറ്റിങ്കൽ : എൽ.കെ.ജി യിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് സ്വദേശി 88 കാരൻ വാസുദേവൻ ആണ് അറസ്റ്റിലായത്. സഹോദരിമാരായ പെണ്‍കുട്ടികളെ ഇവരുടെ വീട്ടിൽ വച്ചാണ് ഉപദ്രവിച്ചത്. പെണ്‍കുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. മൂത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇളയ കുട്ടിയെയും ഇയാൾ ഉപദ്രവിക്കുകയും സ്കൂളിൽ വിഷാദത്തിൽ ഇരുന്ന് കുട്ടിയുടെ ടീച്ചർ കാര്യങ്ങൾ തിരക്കിയ ശേഷം ചൈൽഡ് ലൈനെ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ കൗണ്‍സിലിംഗിൽ ആണ് ഇളയ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന ഉള്ളതായി കുട്ടി കൗണ്‍സിലിംഗിൽ പറയുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പോലീസിൽ അറിയിച്ചതിന് പിന്നാലെയാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മേൽ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഒരു കുടുംബത്തിലെ 2 കുട്ടികളെ, ഇയാൾ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അയിരൂർ പൊലീസ് അറിയിച്ചു. 4 വയസ്സും 7 വയസ്സുമുള്ള കുട്ടികളുടെ പ്രായം.
Read more- ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മൊഴിയെടുത്തു