പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച് ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേട്ടതിന് ശേഷം വിധി പറയുവാൻ വേണ്ടിയാണു തീയതി മാറ്റിയത്. ഗ്രീഷ്മയും മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാസ്ററും കുറ്റക്കാരാണെന്ന് കോടതി നേരത്തെ തന്നെ വിധിച്ചിരുന്നു.
കോടതി ശിക്ഷ വിധിക്കും മുൻപ് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ഗ്രീഷ്മയോട് ചോദിച്ചിരുന്നു. തന്റെ ആവശ്യങ്ങൾ ഒരു കത്തിൽ എഴുതിയാണ് ഗ്രീഷ്മ നൽകിയത്. തനിക്കു പഠിക്കണം, 24 വയസു മാത്രമാണ് പ്രായം, ശിക്ഷയിൽ ഇളവ് നൽകണം, മാനസാന്തരം സംഭവിക്കാൻ അവസരം നൽകണം എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ ആവശ്യങ്ങൾ. ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലം ഉണ്ടെന്നും ഗ്രീഷ്മയെ ഭീഷണിപ്പെടുത്താറും ഉപദ്രവിക്കാരും ഉണ്ടായിരുന്നെന്നും ഗ്രീഷ്മ പലവട്ടം ആവശ്യപ്പെട്ടിട്ടും ശാരോൻ ബന്ധം അവസാനിക്കാൻ തയ്യാറല്ലായിരുന്നു എന്നൊക്കെയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൺ ആവശ്യപ്പെട്ടത്. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇത് അപൂർവകളിൽ അപൂർവമായ കേസാണ്. പ്രണയം നടിച്ചു വീട്ടിലേക് വിളിച്ചു വരുത്തി കൊലപാതകം നടത്തി. പ്രതിക്ക് പിശാചിന്റെ മനസാണ് എന്നൊക്കെയായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ. കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകം ആണിത്. അതിനായി കുടുംബത്തോടൊപ്പമാണ് വേണ്ട മുന്മന്ഒരുക്കണ്ടാൽ നടത്തിയത് എന്നും പ്രോസിക്യൂഷൻ പറഞ്ഞു.