ഇസ്രയേലിന്റെ ആക്രമണത്തെ അനുകൂലിച്ചിട്ടില്ല; താനും കോൺഗ്രസും പാലസ്തീൻ  ജനതയ്‌ക്കൊപ്പമെന്ന് ശശി തരൂർ

കോഴിക്കോട്: ഹമാസ് വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂ‌ർ. മുപ്പത് മിനിട്ടിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പാലസ്തീൻ ജനതയ്‌ക്കൊപ്പം എന്നാണെന്നും ഒരിടത്തും ഇസ്രയേലിനെ അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് വിവാദ പരാമർശം ശശി തരൂർ നടത്തിയത്.

മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്. കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോൾ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശി തരൂർ പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48 മാദ്ധ്യമപ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. എല്ലാവരുടെയും ആവശ്യം ബോംബ് ആക്രമണം നിർത്തണമെന്നാണ്. ഒന്നര മാസമായി ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നു. ആശുപത്രിയിൽ ഉൾപ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ആശുപത്രികളിൽ ഓക്സിജനില്ല. വെള്ളം, ഭക്ഷണം എന്നിവ നിർത്തിയിരിക്കുകയാണ് ഗാസയിലെന്നും ശശി തരൂർ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളിലും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനാകണമെന്നും തരൂർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...