കൊക്കെയ്ൻ കേസിൽ സിനിമ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനാണെന്നു എറണാകുളം അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ 5 പ്രതികളെയാണ് വെറുതെ വിട്ടത്. ശാസ്ത്രീയമായി ഈ കേസ് തെളിയിക്കാൻ എക്സൈസിനായില്ല എന്നായിരിക്കുന്നു കോടതിയുടെ നിരീക്ഷണം. കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി, ബംഗളൂര്‍ സ്വദേശി ബ്ലെസി സില്‍വസ്റ്റര്‍, കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു, കോട്ടയം സ്വദേശി സ്‌നേഹ ബാബു എന്നിവരാണ് കോടതി വെറുതെ വിട്ട മറ്റുള്ളവർ.
2015 ജനുവരി 30ന് ആയിരുന്നു ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ളവരെ 7 ഗ്രാമ കൊക്കെയ്നുമായി എക്സൈസ് റെയ്‌ഡിൽ പിടിക്കപ്പെട്ടത്. ഷൈന്‍ ടോം ചാക്കോ അറസ്റ്റിലാവുകയും രണ്ട് മാസത്തോളം റിമാന്‍ഡില്‍ കഴിയുകയും ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസകരമായ ഈ വിധി പുറത്തുവന്നത്.