തമ്പാനൂരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരഷ്ട്ര സ്വദേശികളായ ദത്താത്രേയ ബാമാനെ(45), മുക്‌ത ബാമാനെ(48) എന്നിവരെയാണ് ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. 17 നു ആണ് അവർ ഹോട്ടെലിൽ മുറി എടുത്തത്.
ഇന്ന് രാവിലെ ചായ കൊടുക്കാൻ വന്നപ്പോൾ വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോളാണ് തൂങ്ങി മരിച്ച നിലയിൽ ഒരാളും മറ്റേയാൾ കട്ടിലിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്. തങ്ങൾക്കു ജോലിയില്ലെന്നും മരണത്തിനു ആരും ഉത്തരവാദികൾ അല്ലെന്നുമാണ് അതിന്റെ ഉള്ളടക്കം. തമ്പാനൂർ പോലീസ് അസ്വാഭാവിക മരണത്തിന്ന് കേസ് എടുത്തിട്ടുണ്ട്