വിജയ് യേശുദാസ് മലയാളത്തിൽ ആദ്യമായി നായക കഥാപാത്രത്തിൽ എത്തുന്ന “ക്ലാസ് ബൈ എമ്പോൾജിയർ” ചിത്രത്തിലെ “ആരോ മെല്ലെ” എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമാകുന്നു. ശ്വേതാ മോഹനും വിജയും ചേർന്നാലപിച്ചിരിക്കുന്ന ഈ യുഗ്മ ഗാനം സംഗീതം ചെയ്തിരിക്കുന്നത് എസ് ആർ സൂരജ് ആണ്. മനോഹരമായ പാട്ടിന്റെ വരികൾ ചെയ്തിരിക്കുന്നത് ശ്യാം ഏനാത്ത് ആണ്. വാഗമണ്ണിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുത്തത് ക്യാമറാമാൻ ബെന്നി ജോസഫ്.
പ്ലസ് ടു വിദ്യാത്ഥിനി ആയ ചിന്മയി നായർ ആണ് ഇതിന്റെ സംവിധായിക എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ആറു ഗാനങ്ങളുള്ള ചിത്രത്തിൽ എല്ലാ പാട്ടുകളും സംഗീതം നൽകിയിരിക്കുന്നത് സൂരജ് ആണ്. വിജയ് യേശുദാസ് പാടിയ “രാഷ്ടപതാക” എന്ന ഗാനം പാൻ ഇന്ത്യൻ ഭാഷകളിൽ ഏറെ ശ്രദ്ധ ആകർഷിച്ചതാണ്.ഇതിന്റെ ഹിന്ദി വേർഷൻ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒഫീഷ്യൽ റിക്രൂട്ട്മെന്റ് സോങ് ആക്കാനുള്ള ചർച്ചകൾ എയർ ഫോഴ്സ് തന്നെ മുന്നോട്ടു വച്ചിട്ടുണ്ട്. ഈ ഗാനം എഴുതിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ് ആണ്.
ഈ സിനിമക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അനിൽ രാജാണ്. കലാഭവൻ ഷാജോൺ , ശ്വേതാമേനോൻ, കലാഭവൻ പ്രചോദ്, മീനാക്ഷി , ഡ്രാക്കുളാ സുധീർ , മേഘ , ഐശ്വര്യ, ഗായത്രി , ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജെഫ് എസ്. കുരുവിള, ജിഫ്ന, സജിമോൻ പാറയിൽ, ജോസ് മരിയ തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സാബു കുരുവിള പ്രകാശ് കുരുവിള എന്നിവരാണ്.