വിജയ്‌യെയും തമിഴക വെട്രി കഴകത്തേയും പരിഹസിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർട്ടി രൂപീകരിച്ച ഉടനെ തന്നെ മുഖ്യമന്ത്രിയാവാൻ ആണ് ചിലരുടെ ആഗ്രഹം. ജനങ്ങളെ സേവിക്കുക എന്നതല്ല ഇവരുടെ ലക്‌ഷ്യം. ഡി എം കെ യിൽ അംഗത്വം എടുത്തവരെ സ്വീകരിക്കുന്ന ചടങ്ങിലാണ് പാർട്ടയുടെയോ വ്യക്തിയുടെയോ പേരെടുത്തു പറയാതെ പരിഹസിച്ചത്. 2026 ലെ തിരഞ്ഞെടുപ്പാണ് ടി വി കെ യുടെ ലക്‌ഷ്യം എന്നും തങ്ങളുടെ രാഷ്ട്രീയം ഡി എം കെ യ്ക്ക് എതിരാണെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഡി എം കെ ഇന്നലത്തെ മഴയിൽ മുളച്ച കൂൺ അല്ല. 1949ൽ പാർട്ടി രൂപീകരിച്ചു 1957ൽ ആദ്യമായ് തിരഞ്ഞെടുപ്പിനെ നേരിട്ട പാർടിയാണിത്. എന്നാൽ ഇപ്പോൾ ചിലർ പാർട്ടി രൂപീകരിച്ച ഉടനെ തന്നെ ഭരണം പിടിക്കാനും മുഖ്യമത്രി ആവാനും ഒക്കെയാണ് ആഗ്രഹിക്കുന്നത്. ഡി എം കെ ജനക്ഷേമത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ അവർക്കു മുന്നിൽ നാടകം കളിക്കുന്നവരെ ഒരു രീതിയിലും പ്രശസ്തരാക്കാൻ താൽപര്യപ്പെടുന്നില്ല എന്നും സ്റ്റാലിൻ പറഞ്ഞു.