കാസർഗോഡ്: കൃഷിയറിവ് പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തില്‍ കൃഷിയിറക്കി. കുട്ടിക്കര്‍ഷകര്‍ കൃഷിചെയ്ത് വിളയിച്ചെടുത്ത നെല്ലിന്റെ പുത്തരിച്ചോറുണ്ണാന്‍ എം.എല്‍.എ എയുമെത്തി… രാജഗോപാലന്‍ ചെറിയാക്കര വിദ്യാലയത്തിലെത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ രമേശന് പുന്നത്തിരിയന് രണ്ടാഴ്ച മുമ്പേ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തിരുന്നു. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഗ്രാമവാസികളാണ് വിദ്യാലയകൃഷിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. പാഠ്യപദ്ധതിയെയും പഠനപ്രവര്‍ത്തനങ്ങളെയും ക്ലാസ്മുറിക്കകത്ത് ഒതുക്കാതെ നേരനുഭവമൊരുക്കുക എന്നത് പ്രധാനപ്പെട്ട വസ്തുതയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാജഗോപാലൻ എം.എല്‍.എ. ഓര്‍മിപ്പിച്ചു. കൈറ്റ് വിക്ടേഴ്സ് വിദ്യാലയത്തിനനുവദിച്ച ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനവും വിദ്യാലയത്തിലെ നാലാം ക്ലാസുകാരിയുടെ കുഞ്ഞെഴുത്തുകള്‍ സമാഹരിച്ച് വിദ്യാലയം പ്രസിദ്ധീകരിച്ച ‘ഡിസംബര്‍ പൂക്കള്‍’ പുസ്തകത്തിന്റെ പ്രകാശനവും എല്‍.എസ്.എസ് ജേതാവ് അനന് കെ. തമ്പാനുള്ള അനുമോദനവും എം.എല്‍.എ നിര്‍വഹിച്ചു. ഉപജില്ലമേളയില് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ പ്രതിഭകള്‍ക്കുള്ള ഉപഹാരവിതരണം എ.ഇ.ഒ രമേശന് പുന്നത്തിരിയന് നിര്‍വഹിച്ചു. ചെറുവത്തൂര്‍ ഉപജില്ല നൂണ്മീല് ഓഫിസര്‍ പി. ജയപ്രകാശ് മുഖ്യാതിഥിയായി. കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത അധ്യക്ഷത വഹിച്ചു. എ.വി. നവീന്‍ കുമാര്‍, പി. ഗോപാലന്, പി. ബാലചന്ദ്രന്, സി. ഷീബ, പ്രമോദ് ആലപ്പടമ്പൻ, വിജയൻ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി.ടി. ഉഷ സ്വാഗതവും സീനിയര്‍ അസി. ടി.വി. രാജന് നന്ദിയും പറഞ്ഞു.