ട്രെയിനിൽ മറന്നുവച്ച കണ്ണടയെടുക്കാനായി തിരികെ കയറി, തിരിച്ചിറങ്ങവെ റെയിൽവേ പാളത്തിലേക്ക് വീണു; യുവാവ് മരിച്ചു

കോട്ടയം: ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

പൂനെ -കന്യാകുമാരി എക്സ്പ്രസിലായിരുന്നു യുവാവ് യാത്ര ചെയ്തത്. കോട്ടയത്ത് ഇറങ്ങിയപ്പോൾ കണ്ണടയെടുക്കാൻ മറന്നു. തിരികെ കയറി കണ്ണടയെടുത്ത് തിരിച്ചിറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടുനീങ്ങി. ചാടിയിറങ്ങിയപ്പോൾ ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ദീപക് പൂനെയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായിരുന്നു. കോഴ്സ് പൂർത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. ശരീരം രണ്ടായി മുറിഞ്ഞുപോയെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വാദങ്ങൾ പൊളിയുന്നു… ആനന്ദകുമാർ എൻജിഒ ഫെഡറേഷൻ ആജീവനാന്ത ചെയർമാൻ. തെളിവുകൾ പുറത്ത്.

ആയിരക്കണക്കിനാളുകളെ വഞ്ചിച്ച പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം...

റാഗിംഗ്: നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിനേയും അസി. പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട്, റാഗിംഗ്...

തൃശൂർ പോട്ടയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. 15 ലക്ഷം രൂപ കവർന്നു.

പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും...

മണിപ്പൂരിന് ഒരു മുഖ്യമന്ത്രി വേണം: രാഷ്‌ട്രപതി ഭരണത്തെ എതിർത്ത് മെയ്‌തേയ് വിഭാഗം.

മണിപ്പൂരിലെ രാഷ്ടപതി ഭരണത്തെ എതിർത്തുകൊണ്ട് മെയ്‌തേയ് വിഭാഗം. ജനങ്ങൾ തിരഞ്ഞെടുത്ത എം...