ഈജിപ്റ്റ്‌ലെ ചെങ്കടലിന്റെ തീരത്തുള്ള ഹുർഗദയിൽ അന്തർവാഹിനി തകർന്നു ആറ് പേർ മരിച്ചു. 2 കുട്ടികൾ ഉൾപ്പടെ മരിച്ച 6 പേരും റഷ്യൻ പൗരന്മാരാണ്. ബാക്കി 39 പേരെയും രക്ഷപെടുത്താനായി. അവരിൽ 19 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 4 പേരുടെ നില ഗുരുതരമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള അഖബർ അൽ യൂം ആണ് അപകട വിവരം പുറത്തു വിട്ടത്. അപകടത്തിൽ 5 പേരുടെ മരണം സ്ഥിരീകരിച്ചു റഷ്യൻ മാധ്യമങ്ങളും വാർത്ത പുറത്തു വിട്ടിട്ടുണ്ട്.
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ നിന്നും 460ഓളം കിലോമീറ്റർ അകലെയുള്ള തിരക്കേറിയ ടൂറിസ്റ് കേന്ദ്രമാണ് അപകടം നടന്ന ഹുർഗദ. പവിഴപ്പുറ്റുകൾ കാണാനായി വിനോദ സഞ്ചാരികളേയും കൊണ്ട് യാത്രയായ അന്തർവാഹനിയാണ് അപകടത്തിൽ പെട്ടത്. അപകടകാരണം ഇതുവരെ വെളിവായിട്ടില്ല.