സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറി, സംഘപരിവാറിന്റെ പ്രശ്‌നമാണതെന്ന് കമൽ

കൊല്ലം: ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിർദേശിച്ച മനുഷ്യനെപ്പോലെ അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവർത്തകനായ സുരേഷ് ഗോപി മാറിയതിൽ ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ. തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തിൽ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്നാണ് കൊല്ലംകാരനായ സുരേഷ് ഗോപി പറഞ്ഞതെന്നും അദ്ദേഹത്തെ നയിക്കുന്ന സവർണബോധമാണ് അതിന് കാരണമെന്നും കമൽ വിമർശിച്ചു. കൊല്ലത്ത് എൻ ജി ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സുരേഷ് ഗോപിയുടെ ഉള്ളിൽ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും അത്രമേൽ ആയിക്കഴിഞ്ഞു. ഇതാണ് സംഘപരിവാറിന്റെ പ്രശ്നം. അതിലേയ്ക്ക് ഇറങ്ങിയില്ലെങ്കിൽ ഒരുപക്ഷേ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് നിന്ന് ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ല, അത് അശ്ലീലമാണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല, കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. കലാകാരന്മാരുടെ ഇത്തരത്തിലെ അഭിപ്രായ പ്രകടനങ്ങൾ കാണുമ്പോൾ ലജ്ജ തോന്നുകയാണ്.

ഇതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം. ഗാന്ധിയും നെഹ്റുവും അംബേദ്‌കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്’- കമൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...

ബിജെപിയിൽ അം​ഗത്വമെടുത്ത് സിപിഎം നേതാവ്; പാർട്ടി വിട്ടത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

ആലപ്പുഴ : സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ...