36 ദിവസം പ്രായമുള്ള ആൺകു‌ഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരത്ത് കിണറ്റിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: കിണറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് മ‌ഞ്ഞമലയിലാണ് സംഭവം. 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹമാണ് വീട്ടുവളപ്പിലെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.സുരിത- സജി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ശ്രീദേവ് ആണ് മരിച്ചത്. പ്രസവത്തിനുശേഷം സുരിത മ‌ഞ്ഞുമലയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം ഭർത്താവ് സജിയെ വിളിച്ചറിയിക്കുന്നത്. തുടർന്ന് സജി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന തുണി കിണറ്റിന്റെ കരയിൽ നിന്ന് കണ്ടെത്തി. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും സഹോദരിയും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന്റെ അമ്മ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...