തൊണ്ടിമുതല്‍ കടത്തിയ സംഭവം; മുക്കം എസ്.ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മുക്കം പൊലിസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം മോഷണം പോയ സംഭവത്തില്‍ സ്‌റ്റേഷന്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍.സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണ് മാന്തി യന്ത്രം സ്റ്റേഷനില്‍ നിന്ന് ഒരു സംഘം കടത്തുകയായിരുന്നു. സംഭവത്തില്‍ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തോട്ടുമുക്കം സ്വദേശിയായിരുന്ന സുധീഷ് (30) മരിക്കാനിടയായ അപകടമുണ്ടാക്കിയ മണ്ണു മാന്തി യന്ത്രം, അപകടം നടന്ന സെപ്റ്റംബര്‍ 19 മുതല്‍ മുക്കം പൊലീസ് സ്റ്റേഷന്റെ പിന്‍ഭാഗത്താണ് സൂക്ഷിച്ചത്. ഈ യന്ത്രത്തിന് നമ്പര്‍ പ്ലേറ്റും ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം ഒക്ടോബര്‍ 10 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കടത്തിക്കൊണ്ടുപോയത്. പകരം ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിട്ടു. പുതിയ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്തെ താത്കാലിക റോഡിലൂടെയാണ് ജെസിബി കടത്തിയതും മറ്റൊന്ന് കൊണ്ടുവന്നിട്ടതും. ജെസിബി മാറ്റിയ ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ സംഘം ശ്രമിക്കുമ്പോഴാണ് പൊലീസുകാര്‍ ഇവരെ കണ്ടത്. ജെസിബി ഓടിച്ചയാളെ ഇനിയും പിടിച്ചിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നിട്ടും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടുപോയത് യഥാസമയം അറിയാതിരുന്നത് പൊലീസുകാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് കേസില്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...