അതിരപ്പള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിയിലായിരുന്നു ആന. ആരോഗ്യ നില മോശമായതോടെ ഇന്ന് രാവിലെയാണ് ആന ചെരിഞ്ഞത്. മസ്തകത്തിലെ മുറിവിനു ഒരടിയോളം ആഴമുണ്ടായിരുന്നു. ആനയുടെ നില ഗുരുതരമായതോടെയാണ് വനം വകുപ്പ് ആനയെ പിടികൂടി അഭയാരണ്യത്തിലെത്തിച്ചു ചികിത്സ നൽകിയത്. ആനയുടെ മുറിവിൽ പുഴുക്കൾ അരിച്ചുതുടങ്ങിയിരുന്നു.
കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യത്തിനിടെ ആന മയങ്ങി വീഴുകയും കുംകി ആനകളെ ഉപയോഗിച്ച് ഉയർത്തുകയും ചെയ്താരുന്നു പിടികൂടിയത്. കോന്നി സുരേന്ദ്രൻ. വിക്രം, കുഞ്ചു എന്നീ കുംകിയാനകളാണ് ദൗത്യത്തിൽ ഉണ്ടായിരുന്നത്. വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് 25 അംഗ സംഘം ആനയെ മയക്കുവെടി വെച്ചത്. മയങ്ങിവീണ ആനയ്ക്ക് പ്രാഥമികമായ ചികിത്സ നൽകിയ ശേഷമാണ് കോടനാട്ടേക്ക് കൊണ്ടുപോയതും.