തിരുവനന്തപുരം: ജമ്മു കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നോർക്കയുടെ മൂന്നു ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചു. ചണ്ഡിഗഡിൽ എത്തിയ ശേഷമാകും സംഘം ശ്രീനഗറിലേക്ക് പോവുക. വ്യോമമാർഗം വഴിയായിരിക്കും യാത്ര…
ഏകോപന ചുമതല മന്ത്രി എം.ബി. രാജേഷിനാണ് . അതേസമയം, അപകടത്തിൽ പരിക്കേറ്റവരെ ഡൽഹിയിലെത്തിച്ച് മികച്ച ചികിത്സ നൽകാനാണ് സർക്കാർ തീരുമാനം.
ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ചെയ്യും. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടത്തേണ്ടതുണ്ട്. കൂടാതെ, അപകടം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിന്‍റെ നടപടികളും പൂർത്തിയാക്കണം. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി വൈകാതെ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.