ത​ളി​ക്കു​ളത്ത് അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം

വാ​ടാ​ന​പ്പ​ള്ളി: ത​ളി​ക്കു​ളം ഇ​ട​ശ്ശേ​രി​യി​ൽ അ​ട​ച്ചി​ട്ട ഇ​രു​നി​ല വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം. സെ​ന്റ​റി​ന് കി​ഴ​ക്ക് പു​തി​യ വീ​ട്ടി​ൽ ഷി​ഹാ​ബി​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്റെ കൂ​റ്റ​ൻ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന മോ​ഷ്ടാ​വ് ക​മ്പി​പ്പാ​ര, ചു​റ്റി​ക എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മു​ൻ​വ​ശ​ത്തെ വാതി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ലു​ള്ള വീ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തും. ഇ​വ​ർ വ​ന്നാ​ലേ എ​ന്തെ​ല്ലാം ന​ഷ്ട​പ്പെ​ട്ടൂ​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യൂ.

വീ​ടി​ന്റെ അ​ടി​യി​ലേ​യും മു​ക​ളി​ലേ​യും മു​റി​ക​ളി​ലെ നാ​ല് അ​ല​മാ​ര​ക​ളും ആ​റ് ഷെ​ൽ​ഫു​ക​ളും പൊ​ളി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മു​ക​ൾ നി​ല​യി​ലെ വാ​തി​ലും പൊ​ളി​ച്ച നി​ല​യി​ലാ​ണ്. വീ​ടി​ന് പു​റ​ത്ത​ട​ക്കം ആ​റ് സി.​സി.​ടി.​വി കാ​മ​റ​ക​ളു​ണ്ട്. ഇ​വ​യു​ടെ ഹാ​ർ​ഡ് ഡി​സ്കും ഡി.​വി.​ആ​റും വ​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റി കൊ​ണ്ടു​പോ​യി. അ​ല​മാ​ര​യി​ൽ വി​ല പി​ടി​പ്പു​ള്ള മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. വീ​ട്ടു​കാ​ർ ദു​ബൈ​യി​ലാ​യ​തി​നാ​ൽ ബ​ന്ധു​വാ​യ മു​ഹ​മ്മ​ദാ​ണ് വീ​ട് നോ​ക്കി വ​രു​ന്ന​ത്. ഇ​യാ​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നും ചെ​ടി​ക​ൾ ന​ന​ക്കാ​നു​മാ​യി വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. ഉ​ട​ൻ ഷി​ഹാ​ബി​നെ​യും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​നേ​യും വി​വ​രം അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...