തൃശൂർ: പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. അർജുൻ അലോഷ്യസ്, അഭി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂർ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാർഥികളാണ് ഇവർ. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തമത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. തുടർന്ന് തൃശ്ശൂർ ഫയർ ഫോഴ്സിന്റെ സ്ക്യൂബ എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കോളജിലെത്തിയ ശേഷം വിദ്യാർത്ഥികൾ ചിറയിലേക്കു നീന്താൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്