ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ വയനാട് അമരക്കുനിയിലെ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയായിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
ഒന്നിലേറെ ആടുകളെ ആക്രമിച്ചു കൊന്ന കടുവയെ പിടിക്കൂടാൻ നാലു കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും പിടികൂടാനായിരുന്നില്ല. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കടുവയെ കൂട്ടിലാക്കാനുള്ള ദൗത്യമാണ് തുടരുന്നത്. കടുവ അവശനിലയിലാണെന്നാണ് വനം വകുപ്പ് പറയുന്നത്.