ഇംഗ്ലണ്ടിനെതിരെയുള്ള t20 പരമ്പരയിൽ ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്യുകയാണ് യുവ താരവും മധ്യ നിര ബാറ്ററുമായ തിലക് വർമ്മ. പുതുക്കിയ ഐ സി സി t20 റാങ്കിങ് പ്രകാരം തിലക് വർമ്മ മികച്ച ബാറ്ററിന്റെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുന്നു. 23 പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ ഒന്നമാതിരിക്കുന്ന ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ് മാത്രമാണ് തിലകിന് മുന്നിലുള്ളത്. മികച്ച ബൗളിംഗ് പുറത്തെടുത്ത വരുൺ ചക്രവർത്തിയാകട്ടെ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മികച്ച ബൗളർമാരുടെ പട്ടികയിൽ അഞ്ചാമതെത്തി.
സീരീസിൽ ഇനിയും 2 മത്സരങ്ങൾ ബാക്കിയിരിക്കെ തിലകിന് t20 റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ എന്ന റെക്കോർഡും ലഭിക്കാനും ഇടയുണ്ട്. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാൻ താരമായ ബാബർ അസമിന്റെ പേരിലുള്ള റെക്കോർഡാണ് തിലക് തിരുത്തി കുറിക്കുക. 23 വയസും 105 ദിവസവും പറയമുള്ളപ്പോളാണ് ബാബർ അസം ലോക ഒന്നാം നമ്പർ t20 ബാറ്ററായത്. നിലവിൽ 832 പോയിന്റാണ് തിലക് വർമ്മ നേടിയിരിക്കുന്നത്. സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി. കെ ൽ രാഹുൽ എന്നിവർക്കു ശേഷം ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും മികച്ച പോയിന്റാണിത്.