‘കേന്ദ്ര സർക്കാരിന്റെ സമയോചിത ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചു’; മോദി

ഡൽഹി: മണിപ്പൂർ സംഘർഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ദിനപത്രമായ ‘അസം ട്രിബ്യൂണി’നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ തങ്ങി സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന് മോദി പറഞ്ഞു. വിവിധ തലത്തിലുള്ള വ്യക്തികളുമായി അദ്ദേഹം 15ലേറെ യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും നിരന്തരമായി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കായി സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള പരിഹാര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...