രാഹുൽ ഗാന്ധിക്ക് പുതിയ പ്രതിസന്ധി. ‘മാപ്പ് ‘ പറയണമെന്ന് തൃണമൂൽ കോൺഗ്രസ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ് കൊൽക്കത്ത പൊലീസ്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിൽ ആണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചതിൽ ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനീപൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പിന്റെ പേരിലാണ് കേസ്.

രാഹുൽ ഗാന്ധി

രാഹുലിനെതിരേ എഫ്‌ഐആർ ഫയൽ ചെയ്ത ശേഷം അദ്ദേഹത്തിനെതിരേ തെക്കൻ കൊൽക്കത്തയിലെ എൽജിൻ റോഡിലുള്ള നേതാജിയുടെ പൂർവ്വിക വീടിന് സമീപം അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രവർത്തകർ പ്രകടനം നടത്തുകയും ചെയ്തു. നേതാജിയെ ആദ്യം കോൺഗ്രസ് വിടാനും പിന്നീട് രാജ്യം വിടാനും നിർബന്ധിച്ച അതേ പാരമ്പര്യമാണ് രാഹുൽ ഗാന്ധിക്കുള്ളതെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചൂഡ് ഗോസ്വാമി ആരോപിച്ചു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പൂർവികരും എപ്പോഴും നേതാജിയുടെ ഓർമകൾ ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ, കോൺഗ്രസ് പാർട്ടി വിട്ടതിനുശേഷം നേതാജി തന്നെ സ്ഥാപിച്ച ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെ വിമർശനവുമായി എത്തിയിരുന്നു. ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് പരാമർശിക്കുകയായിരുന്നു. ഈ സംഭവമാണ് വിവാദമായത്. രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ആണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. എഫ്ഐആർ ഫയൽ ചെയ്തതിന് ശേഷം, രാഹുൽ ഗാന്ധിയുടെ വിവാദ പോസ്റ്റിൽ പ്രതിഷേധിച്ച് ദക്ഷിണ കൊൽക്കത്തയിലെ എൽജിൻ റോഡിലുള്ള നേതാജിയുടെ തറവാട്ടുവീടിന് സമീപം സഭയുടെ പ്രവർത്തകർ പ്രകടനവും നടത്തി.

സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആർക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനിൽക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങൾ കോൺഗ്രസ് മറച്ചുവെക്കുകയാണെന്നും നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും ആരോപിച്ചു.

കൂടാതെ, നേതാജി സുബാഷ് ചന്ദ്രബോസ് സ്ഥാപിച്ച പാർട്ടിയായ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നേതൃത്വവും രാഹുൽ ഗാന്ധിയെ വിമർശിച്ചു. ബിജെപി സംസ്ഥാന നേതൃത്വവും രാഹുലിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

സൈഗോണിൽ നിന്ന് നേതാജിയുമായി അന്നത്തെ സോവിയറ്റ് യൂണിയന്റെ അധീനതയിലുള്ള മഞ്ചൂറിയയിലേക്ക് പോകേണ്ടിയിരുന്ന വിമാനം തായ്ഹോകുവിൽ അതായത് ഇപ്പോൾ തായ്‌പേയ്യിൽ തകർന്ന തീയതിയായിരുന്നു രാഹുൽ സൂചിപ്പിച്ച 1945 ഓഗസ്റ്റ് 18,എന്ന തീയതി.
നേതാജിയുടെ ‘തിരോധാനം’ സംബന്ധിച്ച് പിന്നീട് രൂപീകരിച്ച കമ്മീഷനുകളൊന്നും 1945 ഓഗസ്റ്റ് 18-ന് നേതാജി മരണമടഞ്ഞതായി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

“നോ കോമ്പ്രോമൈസ്‌” പി എം എ സലാമിനെ തള്ളി വി ഡി.

പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ...

ചൈനയിൽ നിന്നും പുതിയൊരു AI ചാറ്റ് ബോട്ട്. അറിയാം കൂടുതൽ വിവരങ്ങൾ.

എഐ കിടമത്സരത്തില്‍ ഡീപ്‌സീക്കിന് ചൈനയില്‍ നിന്നുതന്നെ എതിരാളി. ചൈനീസ് ടെക് ഭീമന്‍മാരായ...

CPMന് ആദ്യമായി വനിത ജില്ലാ സെക്രട്ടറി!ആരാണ് ദേബ്‌ലിന? അപൂർവ രാഷ്ട്രീയ ചരിത്രം ഇങ്ങനെ.

സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്ന വനിതയെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ്...

വൈകല്യങ്ങൾ തളർത്തില്ല. നിൻസി മറിയം മോണ്ട്ലി ഇനി മുതൽ നിംസ് മെഡിസിറ്റിയിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ്

തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ച നിൻസി മറിയം മോണ്ട്ലി നിംസ് മെഡിസിറ്റി സൈക്കോളജി...