അനന്തപദ്മനാഭൻ
പ്രണയത്തിൽ പലതവണ ബ്രേക്ക് എടുക്കേണ്ടി വന്നവനാണ് ഞാൻ . അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റു എന്നാണോ , അല്ല
പ്രണയം തോന്നിയിട്ടുള്ളവരൊട് എല്ലാം തുറന്നു പറയാൻ ഇന്നും ഞാൻ മടി കാട്ടാറില്ലാ
മതവും, ജാതിയും എൻറെ ഉള്ളിലെ പ്രണയവുമായി ഇതുവരെ തല്ലു ണ്ടാക്കിയിട്ടുമില്ലാ
പക്ഷേ
പ്രേമത്തിന് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിൻറെ ആത്മാർത്ഥതയും തീവ്രതയും ചോദ്യം ചെയ്യപ്പെടുന്നത് ചിലയിടങ്ങളിൽ .അത് പലപ്പോഴും സങ്കടം ഉണ്ടാക്കിയിട്ടുണ്ട്.
പരസ്പരം മനസ്സിലാക്കുന്നതിൽ നിന്നും ഉണ്ടാകുന്ന വിശ്വാസത്തിനെയാണ് പ്രണയം എന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്നത്.അല്ലാതെ അതിൻറെ വാലിഡിറ്റിയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നോക്കിയിട്ടല്ല.
ഇനി എങ്ങനെയാണ് പ്രണയിക്കേണ്ടത്.
“എനിക്കറിയില്ല ” പ്രണയത്തിന് അങ്ങനെ കൃത്യമായ വഴികൾ ഒന്നുമില്ലാ പ്രണയം തോന്നിയ ആളോട് ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്ന് പറയുവാൻ ഏതൊരാൾക്കും അവകാശമുണ്ട് കാരണം നമ്മളെ ഒരാൾ ഇഷ്ടപ്പെടുന്നു എന്നുള്ളതിൽ തെറ്റില്ല പക്ഷേ ചോദിച്ച ആളെ പോലെ തന്നെ ആ പ്രണയത്തെ സ്വീകരിക്കണൊ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും എതിർ വശത്ത് നിൽക്കുന്ന വ്യക്തിക്കുണ്ട് അത് അയാളുടെ മാത്രം അവകാശവും ആണ് .
നിങ്ങളെ പ്രണയിക്കുന്ന വ്യക്തി ഭയപ്പെട്ടാണ് നിങ്ങളെ പ്രണയിക്കുന്നത് എങ്കിൽ നിങ്ങൾ ഒരു ടോക്സിക് ആണെന്ന് സ്വയം തിരിച്ചറിയണം തിരുത്തണം.
അവരുടെ സ്വകാര്യ ഇടങ്ങളിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുന്നു എങ്കിൽ നിങ്ങൾ ടോക്സിക് ആരാണെന്ന് നിങ്ങൾ തിരിച്ചറിയണം തിരുത്തണം
അവരുടെ ഇഷ്ടങ്ങളെ കണ്ണു നിറച്ചും കണ്ണുരുട്ടിയും പിടിച്ചുകെട്ടാൻ ശ്രമിക്കുന്നെങ്കിൽ നിങ്ങൾ ടോക്സിക്ക് ആണെന്ന് നിങ്ങൾ തിരിച്ചറിയണം തിരുത്തണം
പിന്നെ ഒരു കാര്യം സ്വയം പ്രണയിക്കാൻ പഠിച്ചതിനു ശേഷം മാത്രം പ്രണയം പങ്കുവെക്കാൻ ശ്രമിക്കാം