ഷൊർണൂർ : പിക്കപ്പ് വാനിൽ മരത്തിനടിയിൽ ഒളിപ്പിച്ച് ചന്ദനമരം കടത്തിയ പിതാവും മകനും പൊലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലിപ്ര ചിറപ്പുള്ളി മുഹമ്മദ് കുഞ്ഞ് (59), മകൻ നിസാർ (36) എന്നിവരാണ് പിടിയിലായത്. തൃശൂർ അകമല ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് വനം വകുപ്പധികൃതർ ഇവരെ തൊണ്ടി സഹിതം പിടികൂടിയത്. ഒറ്റപ്പാലം വനം റേഞ്ച് പരിധിയിൽ വരുന്ന തിരുവാഴിയോട് വനമേഖലയിൽ നിന്നാണ് ഇവർ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ചത്. 61 കഷ്ണങ്ങളാക്കി കടത്താൻ ശ്രമിച്ച ചന്ദനത്തിന് 303 കിലോ തൂക്കമുണ്ട്.