ആദിവാസി വിദ്യാർഥിയെ പൊലീസ് മർദിച്ച സംഭവത്തിൽ മൊഴിയെടുത്തു

കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്തു. പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​​ന്വേ​ഷ​ണം നടത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​നാ​ണ് ക​ക്കാ​ടം​പൊ​യി​ൽ സ്വ​ദേ​ശി​യാ​യ 14കാ​ര​നി​ൽ​ നി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്.

വീ​ട്ടി​ലെ​ത്തി​യ അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​തൊ​ക്കെ പൊ​ലീ​സു​കാ​രാ​ണ് മ​ർ​ദി​ച്ച​ത്, അ​വ​രെ തി​രി​ച്ച​റി​യു​മോ എന്നതടക്കമുള്ള കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു. മൂ​ന്നു പൊ​ലീ​സു​കാ​ർ മ​ർ​ദി​ച്ചെ​ന്നും ശ​രീ​ര​വേ​ദ​ന മാ​റി​യി​ട്ടി​ല്ലെ​ന്നും കു​ട്ടി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് ചൈ​ൽ​ഡ് ലൈ​ൻ, തി​രു​വ​മ്പാ​ടി സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ വകു​പ്പു​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി ജോ​ലി​ക്ക് പോ​വു​ക​യും സ​ഹോ​ദ​ര​ങ്ങ​ൾ സ്ഥ​ല​ത്തി​ല്ലാ​താ​വു​ക​യും ചെ​യ്ത​തോ​ടെ താ​മ​സി​ക്കാ​ൻ ​ആ​ർ.​ഇ.​സി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. രാ​ത്രി വൈ​കി വീ​ട്ടി​ലെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കുട്ടിയും ബ​ന്ധു​വും ത​മ്മി​ൽ ക​ശ​പി​ശ​യു​ണ്ടാ​യ​തോ​ടെ കു​ന്ദ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ മൂ​ന്നു പൊ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും കു​ട്ടി​യെ മർദിക്കുകയുമാ​യി​രു​ന്നു.

അ​തി​നി​ടെ പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ വി​ദ്യാ​ർ​ഥി​യെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​വും അ​ണി​യ​റ​യി​ൽ ന​ട​ന്നി​രു​ന്നു. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ മു​ഖേ​ന​യും മ​റ്റൊ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ മു​ഖേ​ന​യും പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി കു​ട്ടി​യു​ടെ പിതാവു​ത​ന്നെ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ​ത​ട​ക്കം ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്.

Read more-

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...