തൃഷയ്ക്കൊപ്പം ഒരു ബെഡ്‌റൂം സീനെങ്കിലും ഉണ്ടാകുമെന്ന് കരുതി, മറ്റ് നടിമാരെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയത് പോലെ

തൃഷയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ ഒരു ബെഡ്‌റൂം സീനെങ്കിലും ഉണ്ടാകുമെന്നാണ് കരുതി. എന്റെ മുൻപുള്ള സിനിമകളിൽ മറ്റ് നടിമാരെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയത് പോലെ തൃഷയെയും കൊണ്ട് പോകാൻ സാധിക്കുമെന്ന് കരുതി

സിനിമാ താരങ്ങൾക്കിടയിൽ നിന്നും ആരാധകർക്കിടയിൽ നിന്നും വ്യാപക വിമർശനമാണ് മൻസൂർ അലിയുടെ ഈ വാക്കുൾക്കെതിരെ ഉയർന്നു കേൾക്കുന്നത്. പഴയകാല സിനിമകളിൽ ബലാത്സംഗ സീനുകളിലാണ് കൂടുതലായും മൻസൂർ അലി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നടന്റെ വില്ലൻ കഥാപാത്രങ്ങളാണ് പ്രശസ്തി നേടി കൊടുത്തതും. എന്നാൽ നടന്റെ ഇപ്പോഴത്തെ ഈ പരാമർശം വളരെ മോശമായി പോയെന്നാണ് ആരാധകരുൾപ്പടെ വിമർശിക്കുന്നത്.

സിനിമാ നടിമാരെ വളരെ മോശമായി കാണുന്ന പ്രവണത പല താരങ്ങൾക്കുമുണ്ട്. അത്തരത്തിൽ ഒരു നടിയുടെ പ്രതിച്ഛയയെ ബാധിക്കും വിധമാണ് മൻസൂർ അലി നടത്തിയ പരാമർശം. ഗുരുതര ആരോപണങ്ങളാണ് ഇതിനു പിന്നാലെ ഉയർന്ന് വരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ലിയോ യിൽ വിജയ്, തൃഷ ജോഡികൾക്കൊപ്പം മൻസൂറും അഭിനയിച്ചിരുന്നു.എന്നാൽ അടുത്തിടെ, ഒരു അഭിമുഖത്തിൽ മൻസൂർ അലി ഖാൻ തൃഷയെ കുറിച്ച് വളരെ മോശമായ ചില അഭിപ്രായങ്ങൾ നടത്തിയിരിക്കുകയാണ്. തൃഷ തന്റെ കൂടെ ബെഡ് റൂം സീനിൽ അഭിനയിക്കാത്തതും റേപ്പ് സീൻ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായിട്ടും തുടങ്ങി നിരവധി പരാമർശങ്ങളാണ് മൻസൂർ അലി ഖാൻ പറഞ്ഞത്.ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികരണവുമായി നടി തൃഷ തന്നെ എത്തുകയും ചെയ്തു. നടന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കവേ ഇനി അദ്ദേഹത്തിനൊപ്പം താൻ അഭിനയിക്കുകയില്ലെന്നും തൃഷ പങ്കുവെച്ച ട്വീറ്റിൽ പറയുന്നുണ്ട്.’മിസ്റ്റർ മൻസൂർ അലി ഖാൻ, അടുത്തിടെ എന്നെ കുറിച്ച് നീചവും  വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ ഇതിനെ ശക്തമായി അപലപിക്കുകയും ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം, വെറുപ്പ്,  എന്നിവയൊക്കെ അതിലുണ്ടെന്ന് മനസിലാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ഈ ആഗ്രഹം ഇനിയും തുടർന്ന് കൊണ്ടേയിരിക്കും. പക്ഷേ നിങ്ങളെ പോലൊരു മോശം ആളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടുവെന്ന് പറയാം. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കിയുള്ള നാളുകളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. ഇയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരുണ്ടാക്കുന്നു’,. എന്നുമാണ് തൃഷ പങ്കുവെച്ച ട്വീറ്റിൽ പറയുന്നത്.

ലിയോ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് ഒരു പ്രസ് കോൺഫ്രൻസിൽ സംസാരിക്കുമ്പോഴാണ് മൻസൂർ അലി ഖാൻ വിവാദമായ പ്രസ്താവന നടത്തിയത്. ‘ലിയോ സിനിമയിൽ തൃഷയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ തനിക്കൊരു ബെഡ്‌റൂം സീനെങ്കിലും ഉണ്ടാകുമെന്നാണ് കരുതിയത്. എന്റെ മുൻപുള്ള സിനിമകളിൽ മറ്റ് നടിമാരെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയത് പോലെ തൃഷയെയും കൊണ്ട് പോകാൻ സാധിക്കുമെന്ന് കരുതി.

ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്, അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കാശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവെച്ച് ഇവർ തൃഷയെ എനിക്കൊന്ന് കാണിച്ച് തരിക പോലും ചെയ്തിട്ടില്ലെന്നുമാണ്’, മൻസൂർ അലി ഖാൻ പറഞ്ഞത്. ശേഷം മൻസൂറിന്റെ പ്രസ്താവന വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. വിഷയത്തിൽ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് വന്നതോടെ നടിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് ആരാധകരുമെത്തി. നടനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മാത്രമല്ല ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

‘ഞങ്ങൾ എല്ലാവരും ഒരു ടീമായി ഒന്നിച്ച് പ്രവർത്തിച്ചിരുന്നതാണ്. എന്നാൽ ശ്രീ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ടപ്പോൾ നിരാശയും ദേഷ്യവും തോന്നി. സ്ത്രീകൾ, സഹതാരങ്ങൾ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു’ എന്നാണ് ലോകേഷ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. നിരവധി പേരാണ് വിഷത്തില്‍ കമന്‍റുകളുമായും നടിക്ക് പിന്തുണയുമായും എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടിന് നോവായി ജെൻസൻ്റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു,...

വയനാട്: ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ് നടത്തി കോൺഗ്രസ് പ്രവർത്തകൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌...

ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ...

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം

ഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ...