തുഹിൻ കാന്ത പാണ്ഡെയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ ചെയർപേഴ്‌സണായി നിയമിച്ചു. ഐ എ എസ് ഉദ്യോഗസ്ഥനും നിലവിലെ ധനകാര്യ സെക്രെട്ടറിയുമാണ് ഇദ്ദേഹം. മുൻ ചെയർപേഴ്സൺ മാധവി ബുച്ചിന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇപ്പോൾ നേതൃമാറ്റം നടക്കുന്നത്. മാധവി ബുച്ചിനെതിരെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അദാനിയുടെ ഓഹരി തട്ടിപ്പു കേസിൽ ബുച്ചിനും പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനാൽ തന്നെ ഒരു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബോർഡിൻറെ ചെയർപേഴ്‌സണായാൽ സുതാര്യത ഉറപ്പാക്കാം എന്നാണ് കരുതുന്നത്.
സെബിയുടെ തലപ്പത്തും ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ വന്നതോടെ ഇന്ത്യയിലെ നാലു സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നിന്റേയും തലപ്പത്തു ഐ എ എസ് ഉദ്യോഗസ്ഥർ തന്നെ ചുമതലയെടുത്തിരിക്കുന്നു. പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇപ്പോ ഐ എ എസുകാരൻ അല്ലാത്ത ദീപക് മൊഹന്തി അധ്യക്ഷനായിരിക്കുന്ന ഏജൻസി. മുമ്പും പല ബോർഡുകളിലും ഡിപ്പാർട്മെന്റുകളിലും ജോലി ചെയ്ത അനുഭവ സമ്പത്തോടെയാണ് തുഹിൻ കാന്ത ചെയർപേഴ്സൺ ആയി ചുമതലയേറ്റത്..