നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടി വി കെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. സ്ഥാനാർത്ഥിയെ നിർത്തിയില്ല എന്ന് മാത്രമല്ല ഒരു മുന്നണിക്കും പിന്തുണ നൽകില്ല എന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമിടുന്നത് എന്ന് അദ്ധ്യക്ഷനായ വിജയ് നേരത്തെ തന്നെ വ്യക്തമായിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എസ് ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹി ഉപതെരഞ്ഞെടുപ്പിന്റെ ഒപ്പമാണ് തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. ഭരണകക്ഷിയായ ഡി എം കെ തെരെഞ്ഞെടുപ്പ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചു എ ഐ എ ഡി എം കെ യും എൻ ഡി എ യും തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.