ദുബൈയിൽ ഷോപ്പിങ്​ സെന്‍ററിന്റെ ഒരു ഭാ​ഗം തകർന്നു വീണ്​ രണ്ട്​ പേർക്ക്​ പരിക്ക്​

ദുബൈ: പ്രധാന ഷോപ്പിങ്​ സെന്‍ററിന്‍റെ ഒരു ഭാഗം തകർന്നു വീണ്​ രണ്ട്​ പേർക്ക്​ പരിക്ക്​. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്​ ഞായറാഴ്ച ദുബൈ പൊലീസ്​ വാർത്തകുറിപ്പിൽ അറിയിച്ചു.അൽ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ്​ ശനിയാഴ്​ച രാത്രി തകർന്നു വീണത്​.
ഭാരമേറിയ വസ്തുക്കൾ ശരിയാംവിധം സൂക്ഷിക്കാത്തതാണ്​ അപകടത്തിന്​ കാരണമെന്നാണ്​ പ്രാഥമിക അന്വേഷണത്തിൽ വ്യക്​തമായത്​. അക്ഷിരക്ഷാ സേന ഉടൻ സ്ഥലത്തെി രക്ഷാപ്രവർത്തനം ആരംഭിക്കുകയും തൊഴിലാളികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്​.അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഇവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടില്ല. സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...