സനാതന ധർമ്മ വിവാദത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധിക്ക് ആശ്വാസം. കോടതി നിർദേശമില്ലാതെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ വിധി. സനാതന ധർമ്മ പരാമർശ കേസിൽ തനിക്കെതിരെ വന്നിട്ടുള്ള എഫ് ഐ ആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ നിർദേശം. ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ഉദയനിധിക്ക് ഇടക്കാല സംരക്ഷണം നീട്ടി നൽകുകയും ചെയ്തു. കേസുമായി മുന്നോട്ട് പോകുന്ന മറ്റു സംസ്ഥാനങ്ങളെ ഇതിൽ കക്ഷിചേരാനും കോടതി അനുവാദം നൽകിയിട്ടുണ്ട്.

2023 സെപ്റ്റംബറിലാണ് സനാതന ധർമ്മതിനെതിരെയുള്ള പരാമർശം ഉദയനിധി സ്റ്റാലിൻ നടത്തിയത്. മലേറിയയും ഡെങ്കിയും പോലെ നിർമാർജനം ചെയ്യേണ്ട ഒരു വ്യാധിയാണ് സനാതന ധർമ്മം എന്നതായിരുന്നു പ്രസ്താവന.