UDF ലെ മുഖ്യമന്ത്രി തർക്കം. ഒടുവിൽ ലീഗും മനസ് തുറന്നു.

രമേശ് ചെന്നിത്തലയെ പ്രശംസിച്ച് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. യോജിക്കാവുന്നിടങ്ങളിൽ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാരശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷിക സനദ് ദാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തതിരുന്നു .രമേശ് ചെന്നിത്തല നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാം അടങ്ങിയതായിരുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ എഴുതി. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. വിയോജിപ്പുകളുണ്ടെങ്കിലും ഫാസിസത്തെ എതിർക്കാൻ യോജിക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകൾ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളിൽ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.എൻ.എസ്.എസുമായി ഏറെക്കാലം നീണ്ടുനിന്ന പിണക്കം അവസാനിപ്പിച്ച് മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ജാമിഅ നൂരിയ്യ സമ്മേളനത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രി സ്ഥാനതെക്കു രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രശംസ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2024 നൽകിയ ഏറ്റവും വലിയ പ്രതീക്ഷ ഫാസിസത്തെ ചെറുക്കാൻ കഴിയുമെന്നു തെളിയിച്ചതാണെന്നായിരുന്നു സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞത്. ബാബറി മസ്ജിദിൽ തുടങ്ങി മഥുരയും ഗ്യാൻവാപിയും കടന്ന് ഫാസിസത്തിന്റെ കൈകൾ അജ്മേറിലെത്തുമ്പോൾ അവരുടെ ലക്ഷ്യം ‘ഇന്ത്യ’ എന്ന മഹത്തായ ആശയത്തെ തകർത്ത് രാഷ്ട്രീയലാഭം കൊയ്യുക മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

ഹിന്ദുമതത്തിന്റെ യഥാർഥ സത്ത ഉൾക്കൊണ്ടവർ ഇത്തരം പ്രവണതകളെ എതിർക്കുന്നവരാണ്. രാജ്യത്തിന്റെ മതേതരത്വത്തെ തകർത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ നടക്കുന്നവർ രാജ്യതാത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നവരാണ്. ഭരണപരാജയം ജനങ്ങളിലെത്താതിരിക്കാൻ വർഗീയതയെ ഉപയോഗിക്കുന്നവരെ തിരിച്ചറിയണം. രാജ്യം എല്ലാസമയത്തും ഫാസിസ്റ്റ് ശക്തികൾക്ക് ഭരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala| Panakkad Sadiqali Shihab Thangal| UDF

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. 9 വർഷത്തെ അധികാരകാലത്തിനു അന്ത്യം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിനസ്ഥാനവും ലിബറൽ പാർട്ടി അധ്യക്ഷ സ്ഥാനവും...

രാജ്യത്ത് HMPV വ്യാപനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം.

ഇന്ത്യയില്‍ HMPV രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്...

സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.

അനന്തപുരിയെ കലയുടെ മാധുര്യത്തിൽ ആറാടിച്ചു സംസ്ഥാന സ്കൂൾ കലോത്സവം അതിന്റെ നാലാം...

പഠിക്കാതെ പാടി നേടിയ ഒന്നാം സ്ഥാനം അമ്മയ്ക്ക് ഗുരുദക്ഷിണ ഉമ്മ |63മത് സംസ്ഥാന സ്കൂൾ കലോത്സവം

63മത് സംസ്ഥാന സ്കൂൾ കലോത്സവം സ്പെഷ്യൽ സ്റ്റോറി കലോത്സവ വേദിയെ തന്റെ ശബ്ദമാധുര്യത്താൽ അലിയിച്ചു...