തദ്ദേശ തിരഞ്ഞെടുപ്പ്: LDF നെ പൂട്ടാൻ തന്ത്രങ്ങളുമായി UDF! കോൺഗ്രസിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ..

തുടർച്ചയായി രണ്ടാമതും ഭരണത്തിലേറിയ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ തന്ത്രങ്ങളുമായി യു.ഡി.എഫും ബി.ജെ.പിയും. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ മേൽക്കൈ നിലനിറുത്താൻ മറുതന്ത്രങ്ങളുമായി എൽ.ഡി.എഫും. സമരങ്ങളും പ്രചാരണ പരിപാടികളും സേവന പ്രവർത്തനങ്ങളുമായി നേതാക്കളെല്ലാം സജീവമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അവസാന ബഡ്ജറ്റാണ് അടുത്ത മാസം നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രശ്‌ന സ്ഥലങ്ങളിലേക്ക് കൂടുതൽ പരിഗണന നൽകിയാകും ബഡ്‌ജറ്റ് അവതരണം. റോഡുകളുടെ ശോച്യാവസ്ഥയും തെരുവു വിളക്കും കുടിവെള്ളവുമാണ് പ്രധാനമായും വാർഡ് തലങ്ങളിൽ ഉയർന്നുവരിക.

തദ്ദേശ തിരഞ്ഞെടുപ്പ്

ജലജീവൻ മിഷൻ പദ്ധതിക്കായി ജില്ലയിലെ ഭൂരിഭാഗം റോഡും പൊളിച്ചതിൽ ചെറിയ ശതമാനം മാത്രമാണ് റീ ടാറിംഗ് ചെയ്തത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, മുസ്ലീം ലീഗ് തുടങ്ങി പ്രധാന കക്ഷികൾക്ക് പുറമേ ചെറുപാർട്ടികളും അണിയറ ഒരുക്കമാരംഭിച്ചിട്ടുണ്ട്. സി.പി.ഐയുടെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ അതിനാണെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളിൽ വാർഡ് തല പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടക്കുന്നുണ്ട്. ബി.ഡി.ജെ.എസും പ്രചാരണം സജീവമാക്കി രംഗത്തുണ്ട്.


കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള അവഗണനയ്ക്കെതിരെ സിപിഎം ഏരിയതലത്തിൽ നടന്നുവരുന്ന കാൽനട ജാഥ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചുള്ളതാണ്. ആയിരങ്ങൾ പങ്കെടുക്കുന്ന ജില്ലാതല മാർച്ചും ധർണയുമാണ് ജാഥയുടെ സമാപനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ശക്തമായ മുന്നേറ്റം ഇത്തവണയും നിലനിറുത്തുകയെന്നത് ശ്രമകരമാണ്. സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 15 ഇടത്ത് എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ആണ് വിജയിച്ചത്. പോരാത്തതിന് എൽഡിഎഫിന്റെ 4 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തിട്ടുള്ളത്. അതായത്തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൽ ഡി എഫിന് പൊതുവെ ഉണ്ടാകാറുള്ള മേൽക്കൈ കുറഞ്ഞു വരുന്നു എന്നർത്ഥം. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. അതുകൊണ്ട് വരുംനാളിൽ വാർഡ് തലങ്ങളിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് പാർട്ടി തീരുമാനം.

ഇനി കോൺഗ്രസിന്റെ പ്ലാൻ സംസ്ഥാനത്തെ പ്രധാന വിഷയങ്ങൾക്കെതിരെയുള്ള സമരപരിപാടികൾക്ക് പുറമേ പ്രാദേശിക വിഷയങ്ങളും എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾക്കെതിരെയും സമര പരിപാടികളുമായി മുന്നോട്ട് പോകാനുള നീക്കത്തിലാണ് . ലോക്സഭാ തിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും പുറമെ തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് കോൺഗ്രസ്. പാർട്ടിയിലെ അഭിപ്രായ ഭിന്നതക്കിടെയും തദ്ദേശ തിരഞ്ഞെടുപ്പിനു ഒരുങ്ങാനുള്ള നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നത് . വാർഡുകളിലെ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഉൾപ്പെടുത്തി കുടുംബവിവര രെജിസ്റ്റർ തയ്യാറാക്കിയാകും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുക.


പാർട്ടിയിലുള്ള അസംതൃപ്തരെ പാർട്ടിയിൽ ചേർത്തും അടിത്തട്ടുമുതൽ പാർട്ടിയെ ശക്തപ്പെടുത്തിയും നേട്ടമുണ്ടാക്കാനാണ് നീക്കം. ഇതിന് വേണ്ടി വാർഡ് പ്രസിഡന്റുമാർക്ക് മാർഗ്ഗ രേഖയും കോൺഗ്രസ് തയ്യാറാക്കി. മത-സമുദായ സംഘടനകളുമായി നല്ലബന്ധം നിലനിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനകീയ പ്രശ്‌നങ്ങളിൽ പ്രാദേശിക തലത്തിൽ സമരങ്ങൾ നടത്തണമെന്നതാണ് മറ്റൊരു നിർദ്ദേശം. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റോ, പ്രസിഡന്റ് ചുമതലപ്പെടുത്തിയ ഭാരവാഹിയോ അഡ്മിനായി സംഘടനാകാര്യങ്ങൾ അറിയിക്കാൻ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. പാർട്ടിനിലപാടുകൾ, സമരങ്ങൾ എന്നിവ ഇതുവഴി പ്രവർത്തകരിലെത്തിക്കണം. എല്ലാവരേയും ചേർത്ത് നിർത്തിയുള്ള പ്രവർത്തനം അനിവാര്യതയാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം അനിവാര്യതയാണന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് കാര്യക്ഷമമായ ഇടപെടൽ കോൺഗ്രസ് നേതൃത്വം നടത്തുന്നത്. പ്രക്ഷോഭങ്ങൾക്ക് പുറമേ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ സമരപരിപാടികൾ ആവിഷ്‌കരിക്കാനുള്ള ശ്രമവും അണിയറയിലുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ്

നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ, വിമുക്തഭടന്മാർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, കലാ-കായികരംഗത്തുള്ളവർ, മറ്റുപാർട്ടികളിലെ അസംതൃപ്തർ എന്നിവരെയൊക്കെ പാർട്ടി അംഗങ്ങളാക്കും. വീടുകൾ കയറിയിറങ്ങി പ്രവർത്തനം ശക്തമാക്കണം. മാലിന്യസംസ്‌കരണ, ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടത്തി സാധാരണക്കാരെ പാർട്ടിയുമായി അടുപ്പിക്കണമെന്നാണ് ആവശ്യം. വാർഡിലെ പ്രധാനവിഷയങ്ങൾ മാസത്തിൽ രണ്ടുതവണയെങ്കിലും യോഗംചേർന്ന് ചർച്ച ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതും ഗൗരവത്തിലാകും. വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിച്ചവരുടെ വിവരം സൂക്ഷിച്ചുവെച്ച് ഹിയറിങ്ങിന് ഹാജരാകുന്നുവെന്ന് ഉറപ്പാക്കണം. ബി.എൽ.ഒ.മാരുടെ നിയമനത്തിൽ ഇടപെടാനും നിർദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ, വില്ലേജ്, താലൂക്ക് പഞ്ചായത്ത് ഓഫീസുകളിൽ ജനങ്ങളുടെ ആവശ്യങ്ങളിൽ ഇടപെടൽ, മരണം, വിവാഹം, ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സാന്നിധ്യവും സഹായവും ഉറപ്പാക്കണം. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും നേട്ടം കൈവരിക്കുന്ന മറ്റുമേഖയിലുള്ളവരെയും വീട് സന്ദർശിച്ച് അനുമോദനയോഗം നടത്തി ആദരിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. ഫ്‌ലാറ്റുകളിലെ താമസക്കാർ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുമായി നല്ലബന്ധം സൂക്ഷിക്കുക. പട്ടികജാതി-വർഗ നഗറുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇവർക്ക് സർക്കാർ ആനുകൂല്യം ലഭ്യമാക്കാൻ ഇടപെടുക. തൊഴിലുറപ്പ് തൊഴിലാളികൾ, ആശവർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. ക്ഷേമനിധിബോർഡുകളിൽ തൊഴിലാളികളെ അംഗങ്ങളാക്കുക. ചികിത്സാനിധി സഹായം കിട്ടാൻ ഇടപെടണമെന്നും പ്രാദേശിക നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

ബി.ജെ.പിയുടെ പദ്ധതി കേന്ദ്രബഡ്ജറ്റ് ഉയർത്തിയുള്ള പ്രചാരണങ്ങൾക്കൊപ്പം സംസ്ഥാന സർക്കാരിനെതിരെയും പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെയും സമരപരിപാടികളുമായി രംഗത്തുവരാനാണ് . കോർപ്പറേഷൻ്റെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പി കഴിഞ്ഞദിവസം ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.
മുന്നണികൾക്കൊപ്പം ചെറു കക്ഷികളും സജീവമാണ്. മുസ്ലീം ലീഗ്, ആർ.ജെ.ഡി, ജനതാദൾ (എസ്), എൻ.സി.പി തുടങ്ങിയ കക്ഷികളും തങ്ങൾക്ക് ലഭിക്കാൻ സാദ്ധ്യതയുള്ല വാർഡും ഡിവിഷനും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുസ്ലീം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം എന്ന നിലയിൽ ‘ഒരുക്കം’ എന്ന പേരിൽ നിയോജക മണ്ഡലം പ്രവർത്തനം പൂർത്തിയാക്കി. ഉടനെ പഞ്ചായത്തുതല പ്രവർത്തനവും ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അടി, തിരിച്ചടി: രഞ്ജി ട്രോഫി ഫൈനലിൽ കേരളം മികച്ച നിലയിൽ.

കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം കൂടുതൽ ആവേശത്തിലേക്ക്....

ഉയർന്ന രക്ത സമ്മർദ്ദം: യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉയർന്ന രക്ത സമ്മർദത്തെ തുടർന്ന് പ്രശസ്ത ഗായകൻ കെ ജെ യേശുദാസിനെ...

കരുത്ത് കാട്ടാൻ കോൺഗ്രസ്. പുനഃസംഘടനയിലെ നിർണായക നീക്കം ഇങ്ങനെ..

യു.ഡി.എഫ് യോഗത്തിന്റെ പിറ്റേന്ന് തരൂർ വിവാദവും പാർട്ടി പുന:സംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

ഈ സാമുദായിക വോട്ടുകൾ ഇനി കോൺഗ്രസിന് ലഭിക്കില്ല. ശശി തരൂർ പ്രഭാവം മങ്ങുന്നോ?

കേരളത്തിലെ കോൺഗ്രസിൽ ഏറ്റവും ജനകീയൻ താനാണെന്ന് അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ശശി...