വെള്ളിയാഴ്ച പുറത്തുവിട്ട സാമ്പത്തിക സർവേ പ്രകാരം ഇന്ത്യ 2026ൽ ഒരു മെച്ചപ്പെട്ട സാമ്പത്തിക ശക്തിയായി മുന്നേറുമെന്നും ജി ഡി പി യിൽ 6.8 ശതമാനത്തോളം വർദ്ധനവും പ്രതീക്ഷിക്കുന്നു. അതിന്റെ വെളിച്ചത്തിൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കും.
ഗ്രാമീണ പ്രദേശങ്ങളിലെ മെച്ചപ്പെട്ട ജീവിത നിലവാരം സാമൂഹികവും സമഗ്രവുമായ വികസനം എന്നിവയിലൂന്നിയാകും ബജറ്റ് എന്നാണ് പ്രതീക്ഷ. ഇത്തവണയും പേപ്പർ രഹിത ബജറ്റായിരിക്കും അവതരിപ്പിക്കുക. എംപി മാർക്കും ഇതിന്റെ ഡിജിറ്റൽ കോപ്പി അയച്ചുകൊടുക്കും.
സാധാരണ ജനത്തിനും മധ്യവർഗത്തിനും അനുകൂലമായ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സാധാരണക്കാരുടെ പ്രതീക്ഷകളും വാനൊളമാണ്