ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറായില്ല; ഉത്തർപ്രദേശിൽ പത്തൊൻപതുകാരിയായ അതിജീവിതയെ യുവാക്കൾ വെട്ടിക്കൊന്നു

ലക്നൗ: ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ അശോകും പവൻ നിഷാദും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

പത്തൊൻപതുകാരിയെ മൂന്ന് വർഷം മുമ്പ് പവൻ നിഷാദ് ബലാത്സംഗത്തിനിരയാക്കിയിരുന്നു. തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ യുവതിയേയും കുടുംബത്തെയും പതിവായി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുവതി വഴങ്ങിയില്ല. തുടർന്ന് യുവതിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തു.

നിഷാദിന്റെ സഹോദരൻ അശോക് കൊലക്കേസിലെ പ്രതിയാണ്. ഇയാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. വീടിന്റെ സമീപമുള്ളമുള്ള വയലിൽ കന്നുകാലികളെ മേയ്ക്കുകയായിരുന്ന യുവതിയെ പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു. അരുംകൊലയ്ക്ക് ശേഷം ഇരുവരും ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനായി ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ബിൽ ചർച്ചയിൽ പങ്കെടുത്തില്ല. പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ സുപ്രഭാതത്തിൽ വിമർശനം

വഖഫ് ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയെയും...

എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻ ഐ എ യുടെ വ്യാപക റെയ്‌ഡ്‌

സംസ്ഥാനത്ത് പലയിടത്തും എസ് ഡി പി ഐ പ്രവർത്തരുടെ വീടുകളിൽ എൻ...

ശ്രീരാമനെ അപമാനിച്ചു; ജബൽപൂരിൽ സ്കൂൾ തകർത്തു ഹിന്ദു സംഘടന.

ശ്രീരാമനെ സ്കൂൾ പ്രിൻസിപൽ അപമാനിച്ചു എന്നാരോപിച്ചു മധ്യപ്രദേശിലെ ജബല്പൂരിലെ ജോയ് സ്കൂൾ...

കക്കാടംപൊയിലിൽ 40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി...