അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം ദക്ഷിണ കൊറിയയിൽ തകർന്നു

സോൾ: ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് അമേരിക്കയുടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു. ദക്ഷിണ കൊറിയ ആസ്ഥാനമായ യോനാപ്പ് വാർത്താ ഏജൻസിയാണ് അപകട വാർത്ത പുറത്തുവിട്ടത്. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് രക്ഷപ്പെട്ടു.

പ്രാദേശിക സമയം രാവിലെ 8.41ന് സോളിന് 180 കിലോമീറ്റർ തെക്കാണ് അപകടമുണ്ടായത്. കുൻസാൻ വ്യോമ കേന്ദ്രത്തിലെ എട്ടാം ഫൈറ്റർ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് തകർന്ന യുദ്ധവിമാനം.

തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട പൈലറ്റിനെ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. പൈലറ്റിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ദക്ഷിണ കൊറിയൻ അധികൃതരും യു.എസ്. ഉദ്യോഗസ്ഥരും അറിയിച്ചു. ഈ വർഷം മൂന്നാമത്തെ സംഭവമാണ് അമേരിക്കൻ എഫ്-16 വിമാനം തകർന്നു വീണത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...