തിരുവനന്തപുരം: എൽ.ഡി.എഫ് – യു.ഡി.എഫ് നേതാക്കൾ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിയമസഭയിലേക്ക് സി.പി.എം, പാർലമെന്റിലേക്ക് കോൺഗ്രസ് എന്നത് മുൻപേ ധാരണയായതാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നല്ലാതെ രാജ്യത്ത് ഒരിടത്ത് നിന്നും ജയിക്കാൻ പോകുന്നില്ല. അതുകൊണ്ട് കേരളത്തിൽ പിണറായി ഭരിച്ചോട്ടെ എന്ന് രാഹുലും കുറച്ച് പേരെ ലോക്സഭയിലേക്ക് തരാമെന്ന് യെച്ചൂരിയും ധാരണയിലെത്തിയതാണെന്നും മുരളീധരൻ ആരോപിച്ചു.
സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ എവിടെ വരെയെത്തി എന്നത് എല്ലാവർക്കും അറിയാം. സി.ബി.ഐ വരുമ്പോൾ കേന്ദ്രവേട്ട എന്ന് പറഞ്ഞ് ഒന്നിക്കുന്നത് പിണറായി വിജയനും വി.ഡി.സതീശനുമാണ്. അതുകൊണ്ട് അന്വേഷണത്തിൽ ഒത്തുകളിയെന്ന വാദം വിലപ്പോകില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ബംഗാളിൽ സി.പി.എമ്മിനെ തുടച്ച് നീക്കിയ ബിജെപി, കേരളത്തിലും തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More:- പാൽ ഉൽപാദനത്തിൽ ഇടിവ്