വണ്ടിപ്പെരിയാർ പോക്സോ കേസ് വിധിക്കെതിരെയുള്ള അപ്പീൽ നൽകാനുള്ള കത്ത് നാളെ കൈമാറും

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറും. വിധി സംബന്ധിച്ച് ഇടുക്കി എസ്പിയും ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടർമാരും ഡിവൈഎസ്പിമാരും അന്വേഷണ ഉദ്യോഗസ്ഥനും പങ്കെടുത്ത യോഗം വിശകലനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, പോക്സോ കേസിലെ വിവിധ വകുപ്പുകൾ തെളിയിക്കാത്തത് സംബന്ധിച്ച് വിധിയിൽ വേണ്ടത്ര പരാമർശമില്ലാത്തത് അപ്പീലിൽ ചൂണ്ടിക്കാട്ടാൻ ധാരണയായിട്ടുണ്ട്.

ഇതിനിടെ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാവിലെ എട്ടുമണിയോടെ വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ വീട്ടിലെത്തും. അഭിഭാഷക കോൺഗ്രസ് പ്രതിനിധികളും സുധാകരനൊപ്പമുണ്ടാകും. വാളയാ‌ർ പെൺകുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചക്കു ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തുന്നുണ്ട്. വിധിക്കെതിരെ പ്രതിഷേധവുമായി യുവമോർച്ച ഇന്ന് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More:- വണ്ടിപ്പെരിയാർ കേസിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...