വഴിക്കടവ് : ഊട്ടി തിരുവനന്തപുരം KSRTC Swift ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.
കോട്ടക്കൽ പറപ്പൂർ സ്വദേശി ഹാരിസ് S/o അബൂബക്കർ,43 വയസ്, വള്ളിൽ ഹൗസ് എന്നാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു…
ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുന്ന KSRTC SWIFTബസ്സിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്… ഗൂഡല്ലൂരിൽ നിന്നും ബസ്സിൽ കയറിയ പ്രതി കേരള ബോർഡർ എത്തിയ സമയം പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പ്രതി കാല് കൊണ്ട് സീറ്റിനടിയിലൂടെ ചവിട്ടുകയായിരുന്നു. അതിന് ശേഷം കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു, ഉപദ്രവം തുടരുകയും, വാഹനം പിന്നീട് വഴിക്കടവ് ടൗണിൽ എത്തിയപ്പോൾ പെൺകുട്ടി കണ്ടക്ടറുടെ അടുത്ത് പരാതി പറഞ്ഞു. പരാതിയെ തുടർന്ന് സംഭവം അറിഞ്ഞ ബസ്സിലെ മറ്റു യാത്രക്കാർ ടിയാന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും , തുടർന്ന് മറ്റു യാത്രക്കാരുമായി പ്രതി വാക്ക് തർക്കത്തിലായി. പിന്നീട് പെൺകുട്ടി പോലീസിൽ പരാതി നൽകണം എന്ന് ആവശ്യപ്പെട്ടതിൽ ബസ്സ് നേരെ വഴിക്കടവ് സ്റ്റേഷനിൽ കൊണ്ടുവരുകയായിരുന്നു.
തുടർന്ന് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പ്രിൻസ് ജോസഫ് , എസ് ഐ മനോജ് എന്നിവർ പ്രതിയെ ചോദ്യം ചെയ്യുകയും, ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതുമാണ്കൂടാതെ പ്രതിക്കെതിരെ ട്രെയിനിൽ TTR ന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിലും, ചീറ്റിംഗ് നടത്തിയതിന് വേങ്ങര പോലീസ് സ്റ്റേഷനിലും, മദ്യപിച്ച് വാഹനം ഓടിച്ചതിന് വൈത്തിരി പോലീസ് സ്റ്റേഷനിലും കേസുകളുണ്ടായിരുന്നു.പെൺകുട്ടിയുട പരാതിയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു