തിരുവനന്തപുരം : വഴുതക്കാട് വാട്ടർ അതോറിറ്റി ചീഫ് എൻജിനിയറുടെ ഓഫീസ് റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉപരോധിച്ചു..വഴുതക്കാട് ഉദാര ശിരോമണി റോഡിൽ പത്ത് മാസത്തിൽ അധികമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.. വിഷയത്തെ സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയെങ്കിലും പരിഹാരം കണ്ടില്ല.. തുടർന്ന് വീണ്ടും കഴിഞ്ഞമാസം എംൽഎയ്ക്കും ചീഫ് എൻജിനിയർക്കും വീണ്ടും പരാതി നൽകി എങ്കിലും പ്രശ്നത്തിന് പരിഹാരം ലഭിച്ചില്ലെന്നും കിട്ടിക്കൊണ്ടിരുന്ന വെള്ളം കൂടി കിട്ടാതായി എന്നും റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടു..തുടർന്ന് റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ ചീഫ് എൻജിനിയറുടെ ഓഫീസ് ഉപരോധിക്കുകയായിരുന്നു… പ്രതിഷേധത്തെതുടർന്ന് സ്മാർട് റോഡ് പണി തീരുന്ന മുറയ്ക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്നും അതു വരെ താൽക്കാലികമായി പുതുതായി ഒരു ലൈൻ സ്ഥാപിച്ചു വെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയതായി റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു…