അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിൽ ഡി എം കെ യാണ് മുഖ്യ എതിരാളി എന്ന് ടി വി കെ അധ്യക്ഷനും നടനുമായ വിജയ്. അണ്ണാ ഡി എം കെ യ്ക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കില്ലെന്നും തമിഴ് രാഷ്ട്രീയത്തിൽ ബിജെപി യ്ക്കു തീരെ പ്രസക്തിയില്ലെന്നും തമിഴകം ഇതുവരെ കാണാത്ത വാശിയേറിയ തെരെഞ്ഞെടുപ്പായിരിക്കും നടക്കാൻ പോകുന്നതെന്നും ടി വി കെ അധ്യക്ഷൻ പറഞ്ഞു.

തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകരാറിലാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഈ ഭരണത്തിൽ സുരക്ഷിതരല്ല. ഇവരൊക്കെ ഈ ഭരണം മടുത്തു. പുതിയ ഒരു സർക്കാരിനെ ഇവർ ആഗ്രഹിക്കുന്നു. അത്കൊണ്ട് തന്നെ ഡി എം കെ യാണ് ഞങ്ങളുടെ മുഖ്യ എതിരാളി എന്നും ടി വി കെ അധ്യക്ഷൻ പറഞ്ഞു.