പ്രശസ്ത ഗായകൻ കെ ജെ യേശുദാസ് രക്ത സമ്മർദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്ത ഇന്നലെ പരന്നിരുന്നു. എന്നാൽ ഇന്ന് യേശുദാസിന്റെ മകൻ വിജയ് യേശുദാസ് ആ വാർത്തകളോട് പ്രതികരിച്ചു രംഗത്തെത്തി. “അച്ഛൻ ഇപ്പോൾ അമേരിക്കയിലാണ്. അദ്ദേഹം സുഖമായിരിക്കുന്നു. അസുഖത്തെ സംബന്ധിച്ച വാർത്ത വാസ്തവ വിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും” വിജയ് പറഞ്ഞു. ചെന്നൈയിലെ പ്രസ്തുത ആശുപത്രി അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.