ഒടുവിൽ തീരുമാനമായി; ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിഷ്‌ണു ദേവ് സായി

ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയായ വിഷ്‌ണു ദേവ് സായി ചുമതലയേൽക്കും. റായ്പൂരിൽ വച്ച് ഇന്ന് നടന്ന നിയമസഭാകക്ഷി യോഗത്തിലേതാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ സർബാനന്ദ സോനോവാളും അർജുൻ മുണ്ടയും ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. മുൻ എംപിയും കേന്ദ്ര മന്തിയുമായിരുന്നു വിഷ്‌ണു ദേവ് സായി. വിഷ്‌ണു ദേവ് സായി നിയമസഭാ തിരഞ്ഞെടുപ്പിൽ കുങ്കുരിയിൽ നിന്നാണ് ജയിച്ചത്. 2020 മുതൽ 2022 വരെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഇദ്ദേഹം. 1994, 2004, 2009, 2014 തുടങ്ങിയ വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് തുടർച്ചയായി വിജയിച്ചു. 1990,1993 വർഷങ്ങളിൽ മദ്ധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. ഇത്തവണ കോൺഗ്രസ് എംഎൽഎയായ യുഡി മിഞ്ചിനെയാണ് പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...