തിരുവനന്തപുരം : വിഴിഞ്ഞം സീ പോർട്ടിന്റെ അവകാശത്തിന് വേണ്ടിയുള്ള കോൺഗ്രസ് സിപിഐഎം പോര് മുറുകുമ്പോൾ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിട്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ. തുറമുഖ കവാടത്തിന് മുന്നിൽ ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ പദ്ധതിയാണ് ഇതെന്നും ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടു. എന്നാൽ പദ്ധതിയെ എതിർക്കുകയാണ്കോൺഗ്രസ് ചെയ്തത് എന്നാണ് സിപിഐഎമ്മിന്റെ വാദം. രണ്ടും പിണറായി വിജയന്റെ കാലത്തെ പദ്ധതി ആണെന്നും സിപിഐഎം വാദിക്കുന്നുണ്ട്. എകെ ആന്റണി കേന്ദ്രമന്ത്രി ആയിരുന്ന കാലത്ത് പദ്ധതിയുടെ അനുമതി മനഃപൂർവം വൈകിപ്പിച്ചതാണെന്നും സിപിഐഎം വിമർശിച്ചു. ഇന്ന് തുറമുഖത്തിന് മുന്നിൽ സിപിഐഎം ആഹ്ലാദ പ്രകടനം നടത്തും.