മാലിന്യക്കൂമ്പാരത്തിന്​ നടുവിൽ അയ്മനം സ്റ്റേഡിയം

കോ​ട്ട​യം: കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും 5.16 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച അ​യ്മ​നം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യത്തിന്റെ പരിസരത്ത് മാല്ന്യ കൂമ്പാരങ്ങൾ കുമിഞ്ഞ് കൂടുന്നു… .വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഇ​വി​ടെ കൂ​ടി​ക്കി​ട​ക്കു​ന്ന്ത്. പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡി​ലെ​യും മാ​ലി​ന്യം ശേ​ഖ​രി​ച്ചു കൈ​മാ​റാ​നാ​ണ് നി​ല​വി​ൽ സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വും​മു​മ്പേ ഇ​ൻ​ഡോ​ർ 2021ൽ ​സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തു​ക​യും നാ​ലു​മാ​സം പി​ന്നി​ട്ട​പ്പോ​ൾ ത​റ​യി​ൽ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തു​ള്ള തൂ​ണു​ക​ൾ വ​ള​യു​ക​യും കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ വി​ണ്ടു​കീ​റു​ക​യും ചെ​യ്തു. അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന് ഇ​തോ​ടെ പൂ​ട്ടു​വീ​ണു.
2019 ജ​നു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കി​റ്റ്‌​കോ​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. വെ​ള്ള​പ്പൊ​ക്ക​വും കോ​വി​ഡും നി​ർ​മാ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തി. 15000 ച​തു​ര​ശ്ര അ​ടി​യു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ടു ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ട്, ഒ​രു വോ​ളി​ബാ​ൾ കോ​ർ​ട്ട്, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മ​ർ​ക്കു​മാ​യി ചെ​യ്ഞ്ച് റൂ​മു​ക​ൾ, ഓ​ഫി​സ്, ശൗ​ചാ​ല​യം, ലോ​ക്ക​ർ സൗ​ക​ര്യം, ജിം​നേ​ഷ്യം, ജ​ല​സം​ഭ​ര​ണി എ​ന്നി​വ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ സ്റ്റേ​ഡി​യ​ത്തി​ന്റെ താ​ക്കോ​ൽ നി​ല​വി​ൽ ക​രാ​റു​കാ​ര​ന്റെ കൈ​വ​ശ​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും 80 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി​യും ചൂ​ണ്ടി​ക്കാ​ട്ടി 2022ൽ ​പ​ഞ്ചാ​യ​ത്ത്​ അം​ഗം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ,​ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ്​​ ആ​ക്ഷേ​പം. ​

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...