വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതെന്ന് സംശയിക്കുന്ന കിറ്റുകൾ പിടികൂടി; പിന്നിൽ ബിജെപിയെന്ന് എൽഡിഎഫും യുഡിഎഫും

വയനാട്: ബത്തേരിയിൽ വോട്ടേഴ്‌സിനെ സ്വാധീനിക്കാൻ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങൾ അടങ്ങിയ 1500ഓളം കിറ്റുകൾ പിടികൂടി.. കിറ്റുകൾ എത്തിച്ചതിന് പിന്നിൽ ബിജെപിയാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. വാഹനത്തിൽ കയറ്റിയ നിലയിലാണ് കിറ്റുകൾ പിടികൂടിയത്. രാത്രിയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിറ്റുകൾ നിറച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവ തെരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡിന് കൈമാറുമെന്ന് ബത്തേരി പൊലീസ് അറിയിച്ചു.
ആവശ്യസാധനങ്ങൾക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിന് മുന്നിൽ നിന്ന് പിടിച്ചെടുത്ത കിറ്റുകളിൽ ഉണ്ട്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബിജെപി തയ്യാറാക്കിയതാണ് കിറ്റുകൾ എന്ന് ആരോപണം. നേരത്തെ 800 കിറ്റുകൾ കൂടി കയറ്റി പോയിരുന്നതായും ആരോപണം ഉണ്ട്. അതേസമയം, എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ല എന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ നൽകിയ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...