സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങൾ ഒഴിയുന്നില്ല. തൃശൂർ താമരവെള്ളച്ചാലിൽ പ്രഭാകരൻ എന്ന വയോധികനാണ് ഏറ്റവും അവസാനത്തെ ഇര. ഇന്ന് രാവിലെയാണ് 60 കാരനായ പ്രഭാകരനെ കാട്ടാന ചവിട്ടി കൊന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് പ്രഭാകരൻ.
വനത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം നടന്നത്. കാടിനടുത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. വനത്തിൽ പോകുമ്പോൾ മകനും മരുമകനും ഒപ്പമുണ്ടായിരുന്നു. ആനയുടെ ആക്രമണത്തിൽ പ്രഭാകരന് അടിയേൽക്കുകയും വീണപ്പോൾ ചവിട്ടിക്കൊല്ലുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.