വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. മേപ്പാടി അട്ടമലയിൽ ബാലകൃഷ്ണൻ (27) ആണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 3 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാണ് ബാലകൃഷ്ണൻ. കേരളത്തിൽ കഴിഞ്ഞ 7 ദിവസത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെ ആളും. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയാനുള്ള നടപടികൾ ദ്രുതഗതിയിൽ തന്നെ പൂർത്തിയാവണം എന്ന ആവശ്യം ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന സമയത്താണ് തുടരെയുള്ള വന്യജീവി ആക്രമണങ്ങൾ സ്ഥിഗതികൾ വഷളാക്കുന്നത്.
കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിലെ മാനു എന്ന യുവാവും കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. നിരവധി പേർക്ക് വന്യജീവിനാക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറി കഴിഞ്ഞിരിക്കുന്നു