മലപ്പുറത്ത് ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ; ഗാർഹിക പീഡനമെന്ന് ആരോപണവുമായി ബന്ധുക്കൾ

മലപ്പുറം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്തല്ലൂർ വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. തഹ്ദിലയുടെ ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

യുവതിയുടെ മരണത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.തഹ്ദിലയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർക്ക് നാല് മക്കളുണ്ട്.

കഴിഞ്ഞ മാസങ്ങളിലായി സമാനമായ നിരവധി സംഭവങ്ങളാണ് കേരളത്തിൽ നടന്നിട്ടുളളത്. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ഷബ്ന ആത്മഹത്യ ചെയ്തതും ഭർതൃവീട്ടിലെ പീഡനങ്ങൾക്ക് പിന്നാലെയായിരുന്നു.

പത്തുവർഷം മുൻപായിരുന്നു ഷബ്നയുടെ വിവാഹം. ഭർത്തൃവീട്ടിൽ നിരന്തരം പ്രശ്‌നങ്ങൾ നേരിട്ടതോടെ വീട്ടിലേക്ക് തിരിച്ചുവരാൻ രക്ഷിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ഷബ്ന അവിടെത്തന്നെ തുടർന്നു. പീഡനം അസഹ്യമായതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാൻ തീരുമാനിച്ചു. ഇതിനായി വിവാഹ സമയത്ത് നൽകിയ 120 പവൻ സ്വർണം തിരിച്ച് വേണമെന്ന് ഷബ്ന ഭർത്തൃവീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

Read More : ഭാര്യക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതം; പരാതിയിൽ പറയുന്ന സമയത്ത് സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ടി സിദ്ദിഖ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...